വെണ്ടോര്‍: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സെനന്റ്് മേരീസ് യുപി സ്കൂളില്‍ ജേഴ്സി ഡേ സംഘടിപ്പിച്ചു. വെണ്ടോര്‍ ടര്‍ഫില്‍ നടന്ന പരിപാടി സ്കൂള്‍ മാനേജര്‍ ഫാ. അഡ്വ. ലാസര്‍ താണിക്കല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡോ. സുകൃത് സോണ, പ്രധാനാധ്യാപിക സ്മിത സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.
"ഓരോ ഗോളും ലഹരിക്കെതിരെ' എന്ന സന്ദേശത്തോടെയായിരുന്നു പരിപാടി. വേള്‍ഡ് കപ്പ് ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷൂട്ടൗട്ട് ഫൈനലില്‍ വിജയിച്ചവര്‍ക്ക് മാതൃകാ ലോകകപ്പും നല്കി. അധ്യാപകരും വിദ്യാര്‍ഥികളും വിവിധ ടീമുകളുടെ ജഴ്സി ധരിച്ചാണു പരിപാടിയില്‍ പങ്കെടുത്തത്.